Friday, September 29, 2006

പ്രണയത്തിന്റെ സംഗീതം

വേര്‍പാട്‌ പ്രകൃതിയുടെ സംഗീതമാണ്‌... മറവിയുടെ പുണ്യതീരത്ത്‌, ഓര്‍മ്മകളുടെ സുഗന്ത തീരത്തു പ്രണയം കുടിയിരുത്തപെടേണ്ടി വരുമ്പോള്‍ ആത്മാവിലുണരുന്ന അനന്ദവിശാലവും ചൈതന്യാത്മകവുമായ സപ്ത സ്വരരാഗ സഞ്ചാരം.... സ്നേഹിച്ചു തീരാതെ പുനര്‍ജ്ജന്മം കാത്തിരിക്കുന്ന ഈ അത്മ ബന്ധതിനു എവിടെയായിരുന്നു തുടക്കം, ഒന്നോര്‍ത്തു നോക്കു...

നിനക്കായ് തോഴി പുനര്‍ജ്ജനിക്കാം....

സ്വന്തം സ്വപ്നമായ് മാറും വിധിയുടെ
കളിയരങ്ങല്ലേ ജീവിതം...
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
അറിയാതെ ഞാനിന്ന് ഓര്‍ത്ത്പോയീ...
നിനക്കായ്‌ തോഴി പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം....

Tuesday, September 26, 2006

മൂന്നാം സെമസ്റ്റര്‍ മാര്‍ക്കുകള്‍രശ്മി9.33
ആദര്‍ശ്9.11
ദിനേഷ്9.11
റസിയ9.11
രെഘ്ന9.11
ശ്രീകല9.11
അനിത9.06
ചന്ദ്രിക9.06
പ്രശാന്തി8.89
രഞ്ജിത്ത്8.89
ടിന്റു8.89
ആശ കെ രാജു8.83
ശങ്കരി8.67
ആരതി8.61
ദീപ8.61
ജിഷ8.61
രേഷ്മ8.61
ശ്രീദത്ത്8.61
ശ്രീവിദ്യ 8.61
ജയലക്ഷ്മി8.39
ജൂന8.39
രമ്യ സി8.39
ശ്രീജ8.39
സ്വപ്ന8.39
അല്‍‌ഫോണ്‍സ8.33
ഫൌസ്റ്റിന8.33
ദീപ്തി8.17
സബിത8.17
സൌമ്യ8.17
ശ്രീദേവി8.17
ആശ ഏലിയാസ്8.11
വിദ്യ എ8.11
മിലു7.89
രെഹ്‌ന7.72
ഗോഗുല്‍7.61
ഗീത7.50
സ്മിത7.50
ജിജി7.44
മനു6.72

Thursday, September 14, 2006

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ

ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍ കിളി
പൈങ്കിളീ മലര്‍ തേന്‍ കിളി
(ആയിരം)

മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍ കിളി
വെയില്‍ വന്നുപോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍ കിളി

മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീ വരുംനാളുമെണ്ണിയിരുന്നു ഞാന്
പൈങ്കിളീ മലര്‍ തേന്‍ കിളി
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്ല്യമേ (വന്നു...)
(ആയിരം)

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍ കിളി
പൈങ്കിളീ മലര്‍ തേന്‍ കിളി (തെന്നലുമ്മകള്‍...)

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു ജീവ ചൈതന്യമേ
ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍....

Tuesday, September 12, 2006

കൂട്ടുകാരെ

പ്രിയപ്പെട്ട കൂട്ടുകാരെ, ഞാന്‍ ഇതാ ആരാഭിക്കുന്നു

Monday, September 11, 2006

ദിനേശാ ... നീ പുലിയാടാ....

മലയാളം ബ്ലോഗ് അടിപൊളി ആയിട്ടുണ്ട്.ഇനി എല്ലാവര്‍ക്കും വിശേഷങ്ങള്‍ ഇതിലൂടെപങ്കുവയ്ക്കാം. ശ്രീജ, ശ്രീ എല്ലാ നന്മകളും നേരുന്നു.

എല്ലാവരും എവിടെയാ....?

ദത്തേട്ടാ, രഞ്ജിത്തെ നിങ്ങളൊക്കെ എവിടെയാടാ? ഓണം കഴിഞ്ഞ് ഓഫീസില്‍ കയറാതെ മുങ്ങി നടക്കുകയാണോ? വേഗം ബ്ലോഗില്‍ അംഗത്ത്വമെടുക്കെടാ...

നമ്മുടെക്ലാസ്സിലെ പെമ്പിള്ളേര്‍ക്കെല്ലാം എന്തു പറ്റി, ഓണത്തിനു ശേഷം ഒരു വിവരവും ഇല്ലാലൊ.... ഓണത്തിന് അടുക്കളയില്‍ കയറിയതിന്റെ ക്ഷീണമാണോ? അതോ ആര്‍ക്കും “മലയാലം അരിയില്ലേ?“

എടാ ആദര്‍ശേ നിനക്കു ഗ്രൂപ്പിലേക്കെങ്കിലും ഒരു മെയില്‍ അയച്ചൂടേടാ?

ഐ-ഗേറ്റില്‍ ജോലിക്കു പ്രവേശിക്കുന്ന ശ്രീജക്കും, ശ്രീവിദ്യക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

Sunday, September 10, 2006

കൂട്ടുകര്‍ക്ക്‌

കൂട്ടുകരേ നമുക്കു കൂടാന്‍ ഒരവസരം കൂടി.... ദിനേശാ നന്ദി...

കൂട്ട്

സ്വാഗതം കൂട്ടുകാ‍രെ, എല്ലാവരും വരു നമ്മല്‍ക്കു ഒത്തുച്ചേരാന്‍ ഒരു അവസരം കൂടി.... നമ്മുടെ വിശേഷങ്ങള്‍ പങ്കു‍വെക്കാന്‍ ഒരു സുവര്‍ണ്ണാവസരം......

Saturday, September 09, 2006

സ്വാഗതം

പ്രിയപ്പെട്ട കൂട്ടുകാരെ, അമൃതകിരണം ഒരു പുതിയ തുടക്കമാണ്‌... ഇവിടെ നിങ്ങള്‍ക്കെന്തും എഴുതാം പക്ഷെ മലയാളത്തില്‍ ആകേണം എന്നു മാത്രം... എല്ലാ അമൃത2004 അംഗങ്ങള്‍ക്കും അമൃതകിരണത്തിലേക്ക് എന്റെ ഹാര്‍ദവമായ സ്വാഗതം...
“വാക്കുകള്‍ ഹൃദയത്തില്‍നിന്നാകുമ്പോള്‍ അതു തുറന്നു പറയൂ, എല്ലാവരും കേള്‍ക്കട്ടെ...“