Thursday, September 14, 2006

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ

ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍ കിളി
പൈങ്കിളീ മലര്‍ തേന്‍ കിളി
(ആയിരം)

മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലര്‍ തേന്‍ കിളി
വെയില്‍ വന്നുപോയതറിഞ്ഞില്ല
പൈങ്കിളീ മലര്‍ തേന്‍ കിളി

മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമനേ നീ വരുംനാളുമെണ്ണിയിരുന്നു ഞാന്
പൈങ്കിളീ മലര്‍ തേന്‍ കിളി
വന്നു നീ വന്നു നിന്നു നീയെന്റെ
ജന്മ സാഫല്ല്യമേ (വന്നു...)
(ആയിരം)

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ
പൈങ്കിളീ മലര്‍ തേന്‍ കിളി
പൈങ്കിളീ മലര്‍ തേന്‍ കിളി (തെന്നലുമ്മകള്‍...)

എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു ജീവ ചൈതന്യമേ
ആയിരം കണ്ണുമായ്‌ കാത്തിരുന്നു നിന്നെ ഞാന്‍....

0 മറുമൊഴികള്‍ :

Post a Comment

<< Home